ശബരിമല ആചാരസംരക്ഷണം; സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എന്‍എസ്‌എസ്

ചങ്ങനാശേരി: ഈശ്വരവിശ്വാസികളുടെ വികാരം കണക്കിലെടുത്തു കൊണ്ട് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് എന്‍എസ്‌എസ്.

ഇത്തരത്തിലുള്ള സമീപനം ഒരു ജനകീയ സര്‍ക്കാരിന് ഒട്ടും യോജിക്കുന്നതല്ലെന്നും എന്‍എസ്‌എസ് ജനറല്‍ കെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ആചാരങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *