ശബരിമല; സാവകാശ ഹര്‍ജി നല്‍കിയേക്കും, ദേവസ്വംബോര്‍ഡ് യോഗം ചേരുന്നു

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സാവാകശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ സാദ്ധ്യത. നാളെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്ബോള്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് യോഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. ഹര്‍ജി നല്‍കുന്നത് സംബന്ധിച്ചും യോഗത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കും.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ‍ിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. . രാജകുടുംബവും തന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ സാവകാശം തേടി കോടതിയെ സമീപിക്കാനാകില്ലെന്നും സാവകാശഹര്‍ജി നല്‍കണോ എന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവര്‍മയും വ്യക്തമാക്കിയിരുന്നു.

തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാറും, ബോര്‍ഡംഗം കെ.പി.ശങ്കരദാസും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് സാവകാശഹര്‍ജി നല്‍കുന്ന കാര്യം ബോര്‍ഡ് പരിഗണിക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *