സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം: മുഖ്യമന്ത്രി അപലപിച്ചു

തിരുവനന്തപുരം :  എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാറുകാര്‍ നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തിയായി പ്രതിഷേധിച്ചു.

ആര്‍എസ്‌എസിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതാണ് അക്രമത്തിന് കാരണമെന്ന് വ്യക്തമാണ്. എതിര്‍ക്കുന്നവരെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ആര്‍എസ്‌എസ് രീതിയാണ് ഇവിടെയും കണ്ടത്. സംസ്‌കൃത സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *