തൃ​പ്തി ദേ​ശാ​യി​ക്ക് ശ​ബ​രി​മ​ല​യി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കി​ല്ല: മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി

ശ​ബ​രി​മ​ല: ഭൂ​മാ​ത ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നെ എ​തി​ര്‍​ത്ത് മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി അ​നീ​ഷ് ന​മ്ബൂ​തി​രി. തൃ​പ്തി ദേ​ശാ​യി​ക്ക് ശ​ബ​രി​മ​ല വ​രെ എ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. വി​ശ്വാ​സി​ക​ള്‍ അ​തി​ന് അ​നു​വ​ദി​ക്കി​ല്ല. ആ​ചാ​ര​നു​ഷ്ടാ​ന​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​നീ​ഷ് ന​മ്ബൂ​തി​രി പ​റ​ഞ്ഞു.

പൂ​ന​യി​ല്‍ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് വ​ന്‍​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. നാ​മ​ജ​പ​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

തൃ​പ്തി ദേ​ശാ​യി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന ഭ​യം മൂ​ലം ഇ​വ​രു​മാ​യി പോ​കാ​ന്‍ ടാ​ക്സി​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *