കാല്‍നടയാത്രക്കാരെ കടത്തിവിടുന്നില്ല ; നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ പ്രതിഷേധം

നിലയ്ക്കല്‍: കാല്‍നടയാത്രക്കാരെ കടത്തി വിടുന്നില്ലെന്ന് ആരോപിച്ച്‌ നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ ഭക്തര്‍ പ്രതിഷേധിക്കുന്നു. 10 മണി മുതല്‍ പമ്ബയിലേക്ക് വിടുമെന്നായിരുന്നു അറിയിച്ചിരുന്നത്.

നേരത്തെ നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞിരുന്നു. പമ്ബാ ഗണപതി ക്ഷേത്രത്തിലേക്കുള്ള സാമഗ്രികളാണ് വാഹനത്തിലെത്തിച്ചത്. എന്നാല്‍ ഉന്നതതല നിര്‍ദേശമുള്ളതിനാല്‍ വാഹനം കടത്തി വിടാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പത്ത് മണിക്ക് ശേഷമേ കടത്തി വിടാനാകൂ എന്നായിരുന്നു പൊലീസ് നിലപാടെടുത്തത്.

അതേസമയം പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര.അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കാനനപാതയിലൂടെയുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *