ശശികലയുടെ അറസ്റ്റ്: കേരളത്തിലെ രാക്ഷസ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുന്നു; രാഷ്ട്രീയക്കളി ആരംഭിച്ച്‌ പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നിയന്ത്രണവും ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയുടെ അറസ്റ്റും എതിര്‍ത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ കാട്ടുനീതി നടപ്പാക്കാനാണ് രാക്ഷസസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. ആചാരഅനുഷ്ഠാനങ്ങള്‍ പ്രകാരം ദര്‍ശനം നടത്താനെത്തിയ ശശികലയെ എന്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തിന്റെ പേരിലാണ് നിഷേധിച്ചതെന്നും ശ്രീധരന്‍പിള്ള ചോദിക്കുന്നു.

ഭരണഘടനാനുസൃതമായ എല്ലാ കാര്യങ്ങളും തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ബിജെ.ി ശക്തമായി അവലപിക്കുന്നു. കേരളത്തിന് പുറത്തേകും ബിജെപി സമരം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിയമനിഷേധവുമായി ഭരണകൂടം മുന്നോട്ട് വരുമ്ബോള്‍ കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല- ശ്രീധരന്‍പിള്ള പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല, ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബിജെപി നേതാവ് പി സുധീര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *