കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് വരും ദിവസങ്ങളില്‍ മാര്‍ച്ച്‌ നടത്തി വിഷയം സജീവമാക്കി നിര്‍ത്താനാണ് സംഘടനകളുടെ തീരുമാനം.

ഇന്ന് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്താനും അടുത്ത ദിവസം തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ബഹിഷ്‌കരിക്കാനുമാണ് തീരുമാനംം. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് തീരുമാനമെടുത്തതായും ദേശീയ പ്രസിഡന്റ്് ടി.പി അഷ്‌റാലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *