മി​സോ​റാ​മി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ഐ​സ്‌വാള്‍: കോ​ണ്‍​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മി​സോ​റാ​മി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ലാ​ല്‍ ത​ന്‍​ഹാ​വ്ല ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യമായിരുന്നു. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി മി​സോ​റാ​മി​ല്‍ യാ​തൊ​രു വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ ശ​ക്തി മ​ന​സി​ലാ​കും. മോ​ദി നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മി​സോ​റാ​മി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *