ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിന് പോകാനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മല കയറാനായി തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരേക്ക് ട്രെയിനില്‍ മേരി സ്വീറ്റിയെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഇവിടെത്തി. മേരി സ്വീറ്റിയുമായി പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തുകയാണ്.
അതേസമയം പ്രതിഷേധക്കാര്‍ മേരി സ്വീറ്റിയെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോമില്‍ തടഞ്ഞുവെക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമാണ്.
സന്നിധാനത്തേക്ക് ഇല്ലെന്നും പമ്ബവരെ പോയാല്‍ മതിയെന്നും മേരി സ്വീറ്റി പറയുന്നുണ്ട്. പ്രതിഷേധത്തിനൊടുവില്‍ തിരിച്ചുപോകാമെന്ന് മേരി സ്വീറ്റി അറിയിച്ചു.
തുലാമാസ പൂജസമയത്തും മലകയറാനായി എത്തിയ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് പമ്ബയില്‍ നിന്ന് തിരിച്ചുപോയിരുന്നു.
