ദേശീയ നേതാക്കളെ ഇറക്കി പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി

പത്തനംതിട്ട: ദിവസവും ഓരോ ദേശീയ നേതാക്കളെ വീതം ശബരിമലയില്‍ എത്തിച്ച്‌ പ്രതിഷേധം ശക്തമാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരെയടക്കം ശബരിമലയില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസാണെന്നും പ്രതിഷേധം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ പോരാട്ടം തുടരും. പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ നിയമ സഹായം തേടുമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *