സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ല! പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ? എസ്പി യതീഷ് ചന്ദ്ര

പമ്ബ: സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്‍ട്ടികാര്‍ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്‍ക്കും തൊഴേണ്ടേ എന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

നേതാക്കള്‍ അടക്കം ആരും തൊഴുത് മടങ്ങുന്നതില്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍ കുട്ടികളെ കാണിച്ച്‌ സന്നിധാനത്ത് തമ്ബടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ സന്നിധാനത്തെത്തി സഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ മറ്റ് ഭക്തന്മാര്‍ക്ക് യാത്രാ തടസ്സം സൃഷ്ടിക്കരുത്. രാഷ്ട്രീയക്കാര്‍ പമ്ബയില്‍ തമ്ബടിക്കുന്നത് മറ്റ് ഭക്തമാര്‍ക്ക് ബുദ്ധിമുണ്ടാക്കുന്നുണ്ട് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ഇന്നലെ രാത്രി സന്നിധാനത്തുണ്ടായ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ നേതാക്കളെ സന്നിധാനത്ത് ക്യാമ്ബ് ചെയ്യാന്‍ അനുവദിക്കില്ല. ഒരു മണിക്ക് നട അടക്കുന്നതിന് മുന്‍മ്ബ് ഭക്തന്മാര്‍ തൊഴുതിറങ്ങണം. ആയിരക്കണക്കിന് ഭക്തന്മാര്‍ ദിവസേന ശബരിമലയില്‍ പോകുന്നുണ്ട്. ചിലരെ മാത്രം ഞങ്ങള്‍ പരിശോധിക്കുന്നത് എന്തിനാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകില്ലേ. അദ്ദേഹം ചോദിച്ചു.

തേങ്ങ കൊണ്ട് തലക്കടിക്കുക പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന അക്രമകാരികളെ അറസ്റ്റ് ചെയ്യുന്നത് ഭക്തന്മാരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആണ്. സുഖമമായി ദര്‍ശനം നടത്താന്‍ അനുവധിക്കുക എന്നത് മാത്രമാണ് പോലീസിന്റെ ലക്ഷ്യം. അങ്ങനെ ഉള്ള പോലീസുകാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലുടെ ചിലര്‍ വളരെ മോശമായ രീതിയില്‍ അവരവരുടെ നിലവാരത്തിനനുസരിച്ച്‌ പലതും പ്രചരിപ്പിക്കുണ്ട്.

25 മിനുറ്റ് ബസ് യാത്രയ്ക്കും ഒന്നര മണിക്കൂര്‍ മല കയറാനുമെടുത്താല്‍ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും ഒരുപാട് സമയം ബാക്കിയുണ്ട്. അത് ചെയ്യണമെന്നും സന്നിധാനത്തേക്ക് പോകുന്ന എല്ലാരും അവിടെ തമ്ബടിക്കരുത് എന്നും മാത്രമാണ് പോലീസ് പറയുന്നത്. പാര്‍ട്ടി നേതാക്കള്‍ക്ക് മാത്രം താഴുതാല്‍ പോരല്ലോ, സാധരണക്കാരായ ഭക്തന്മാര്‍ക്കും തൊഴാന്‍ ഉള്ള അവസരം ലഭിക്കേണ്ടേ. ശബരിമല ദര്‍ശനത്തിനെത്തിയ കെ.പി ശശികലയ്ക്ക് നിലയ്ക്കലില്‍ നിന്നും നിര്‍ദേശങ്ങള്‍ നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര.

Leave a Reply

Your email address will not be published. Required fields are marked *