ശബരിമലയിലേക്ക് ഓരോ ദിവസവും പ്രവര്‍ത്തകരെ അയയ്ക്കണം; ബിജെപി സര്‍ക്കുലര്‍ പുറത്ത്

ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അയയ്ക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലാണ് സര്‍ക്കുലര്‍.

ബിജെപി കേരളം എന്ന തലക്കെട്ടില്‍ നവംബര്‍ 17-നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ ഏകോപിപ്പിച്ച്‌ എത്തിക്കാന്‍ നേതൃത്വം നല്‍കേണ്ടവരുടെ ഫോണ്‍ നന്പറുകള്‍ ഉള്‍പ്പടെ സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തകരെ അയയ്ക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇല്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *