സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടല്ല; വ്യക്തമാക്കി ശ്രീധരന്‍പിള്ള രംഗത്ത്

കോഴിക്കോട്: ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടുള്ളതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരെന്നും ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനായിട്ടാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നതെന്നും അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *