ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ

ബെംഗളൂരു: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ശബരിമലയില്‍ ബിജെപി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ പറയുന്നു. ശബരിമല സ്ത്രീപ്രവേശനം എതിര്‍ക്കുന്ന ബിജെപി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മുത്തലാഖ് വിഷയത്തില്‍ കോടതി നടപടിയെ ബിജെപി സ്വീകരിക്കുകയായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് അവര്‍ ശബരിമല വിധിയെ എതിര്‍ക്കുന്നതെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. ഇത്തരം വിഷയങ്ങള്‍ ഉപയോഗിച്ച്‌ ചിലര്‍ നടത്തുന്ന രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *