നടുറോഡില്‍ യുവതിയെ കടന്നു പിടിച്ച ഗുണ്ട അറസ്റ്റില്‍

ആലപ്പുഴ: നടുറോഡില്‍ വച്ച്‌ യുവതിയെ കടന്ന് പിടിച്ച ഗുണ്ടയെ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് നേതാജിക്ക് സമീപത്തെ സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. പൊതു ടാപ്പില്‍ നിന്ന് വെള്ളം എടുക്കുമ്ബോഴാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിനു ഇവരെ കടന്നു പിടിച്ചത്.

യുവതിയുടെ നിലവിളി കേട്ട് എത്തിയ ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചു. നാട്ടുകാര്‍ എത്തിയതിനെ തുടര്‍ന്ന് ബിനു സ്ഥലം വിടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് പ്രതിക്ക് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇയാളുടെ വിലക്ക് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *