ഹവാല പണമിടപാട്:പി.ടി.എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍

റിയാദ്: കുന്ദമംഗലം എംഎല്‍എ പി.ടി.എ റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദി അറേബ്യയില്‍ അറസ്റ്റില്‍. പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്.

പി.ടി.എ റഹീമിന്റെ മകന്‍ ഷബീര്‍ ടി.പി, മരുമകന്‍ ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായത്. ഹവാല പണമിടപാട് സംബന്ധിച്ചാണ് കേസെന്നാണ് സൂചന.

ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

Leave a Reply

Your email address will not be published. Required fields are marked *