ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണിയ ചാഹലും ഫൈനലില്‍; ഉത്തരകൊറിയയുടെ ജാ സണ്‍ വായെ സെമിയില്‍ ഇടിച്ചിട്ടു

ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണിയ ചാഹലും ഫൈനലില്‍. ഉത്തരകൊറിയയുടെ ജോ സണ്‍ വായെ സെമിയില്‍ ഇടിച്ചിട്ടാണ് സോണിയ ഫൈനലില്‍ കടന്നത്.

57 കിലോഗ്രാം വിഭാഗത്തില്‍ 5-0 ന് ആണ് സോണിയയുടെ വിജയം. നേരത്തെ 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം ഫൈനലില്‍ കടന്നിരുന്നു.സെമിയില്‍ ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ എതിരില്ലാതെ അഞ്ച് പോയിന്റുകള്‍ക്ക് തകര്‍ത്താണ് മേരി കോം ഫൈനലില്‍ എത്തിയത്.

ഫൈനലില്‍ ജയം നേടിയാല്‍ ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോഡ് മേരികോമിന് സ്വന്തമാകും. അഞ്ച് സ്വര്‍ണ്ണമാണ് മേരിയുടെ അക്കൗണ്ടില്‍.

Leave a Reply

Your email address will not be published. Required fields are marked *