ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷം, ഭക്തരെ ഭീകരരെ പോലെ കാണുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ഭക്തരെ ഭീകരരെ പോലെയാണ് പൊലീസുകാര്‍ കാണുന്നതെന്നും ശബരിമലയില്‍ കാണാന്‍ കഴിയുന്നത് പൊലീസുകാരെ മാത്രമാണെന്നും വാവരു നടയില്‍ പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ശബരിമല സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡിന് മാത്രമേ സന്നിധാനത്ത് അന്നദാന വിതരണം നടത്താന്‍ അനുമതിയുള്ളൂ. സ്വകാര്യഗ്രൂപ്പുകളെ ഉള്‍പ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും കോടതിവിധിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *