മാത്യു.ടി.തോമസിനെ മാറ്റുന്ന കാര്യം; ജനതാദള്‍ എസിന്റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി

മാത്യു.ടി.തോമസിന് പകരമായി ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള ജനതാദള്‍ എസിന്റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് സംബന്ധിച്ച്‌ തീരുമാനം പിന്നീട് എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനതാദള്‍ എസ് നേതാക്കളായ സി.കെ. നാണുവും കൃഷ്ണന്‍കുട്ടിയും മുഖ്യമന്ത്രിയെ നേരില്‍ കണ്ടായിരുന്നു കത്ത് കൈമാറിയിരുന്നത്.

അതേസമയം, പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണ തനിക്കാണെന്ന് കെ.കൃഷ്ണന്‍ക്കുട്ടി പറഞ്ഞിരുന്നു. മൂന്ന് എംഎല്‍എമാരില്‍ രണ്ടു പേര്‍ തനിക്കൊപ്പമാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മാത്യു.ടി. തോമസ് മാറാന്‍ തയ്യാറായില്ലെന്നും ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *