ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേര് മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പാണ്ഡവപുരം താലൂക്കിലെ കനകരമാരഡിയില് ശനിയാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്.
പാണ്ഡവപുരത്തുനിന്നും മാണ്ഡ്യയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് ബസ് മറിയാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുപ്പതിലധികം പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് പോലീസും അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദുഃഖം രേഖപ്പെടുത്തി.
