സുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി തള്ളി

പത്തനംതിട്ട: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *