അ​യോ​ധ്യ​യി​ല്‍ സൈ​ന്യ​ത്തെ അ​യ​ക്ക​ണം; അ​ഖി​ലേ​ഷി​നു പി​ന്തു​ണ​യു​മാ​യി യു​പി മ​ന്ത്രി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ല്‍ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ സു​പ്രീം​കോ​ട​തി സൈ​ന്യ​ത്തെ അ​യ​ക്ക​ണ​മെ​ന്ന അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്തു​ണ​യു​മാ​യി സു​ഹെ​ല്‍​ദേ​വ് ഭാ​ര​തീ​യ സ​മാ​ജ് പാ​ര്‍​ട്ടി (എ​സ്ബി​എ​സ്പി) അ​ധ്യ​ക്ഷ​നും മ​ന്ത്രി​യു​മാ​യ ഓം​പ്രാ​ക​ശ് രാ​ജ്ഭ​ര്‍ രം​ഗ​ത്ത്.

അ​ഖി​ലേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​യോ​ധ്യ​യി​ല്‍ 144 അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും ജ​ന​ങ്ങ​ള്‍ ഇ​വി​ടെ കൂ​ട്ടം​കൂ​ടു​ന്നു. ഇ​ത് പ​രാ​ജ​യ​മാ​ണ്. പ്ര​ദേ​ശ​ത്ത് സൈ​ന്യ​ത്തെ വി​ന്യ​സി​ക്ക​ണ​മെ​ന്നും രാ​ജ്ഭ​ര്‍ പ​റ​ഞ്ഞു.

നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് താ​ത്പ​ര്യം. ആ​ളു​ക​ള്‍ അ​യോ​ധ്യ​യി​ല്‍ കൂ​ട്ട​മാ​യി ത​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം യോ​ഗി​ക്കാ​ണെ​ന്നും രാ​ജ്ഭ​ര്‍ പ​റ​ഞ്ഞു.

രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യോ​ധ്യ​യി​ല്‍ ഹി​ന്ദു തീ​വ്ര​വാ​ദി​ക​ള്‍ സം​ഘ​ടി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്തെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *