തന്നെ എതിരിടാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസ് അമ്മയെ ആക്രമിക്കുന്നുവെന്ന് മോദി

ഛത്തര്‍പുര്‍ (മദ്ധ്യപ്രദേശ്): തന്നെ എതിരിടാന്‍ വിഷയങ്ങളൊന്നും ഇല്ലാത്തതിനാല്‍ അതിന് കഴിയാത്ത കോണ്‍ഗ്രസ് പ്രായമായ തന്റെ അമ്മയെപ്പോലും ആക്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ പ്രായത്തിന് അടുത്തെത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറിന്റെ പ്രസംഗത്തിന് ഛത്തര്‍പുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

.യു.പി.എ സര്‍‌ക്കാരിന്റെ കാലത്ത് റിമോട്ട് കണ്‍ട്രോളുമായി നടന്ന മാഡമല്ല ജനങ്ങളാണു തന്റെ ഹൈക്കമാന്‍ഡ് എന്ന് സോണിയ ഗാന്ധിയെ ഉന്നമിട്ട് മോദി പറഞ്ഞു. മാഡത്തിന്റെ ഭരണകാലത്തു ധനികരെ സഹായിച്ചു ബാങ്കുകള്‍ ശൂന്യമായി.എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ആവശ്യക്കാരായ യുവാക്കള്‍ക്കാണു മുഖ്യപരിഗണന നല്‍കുന്നത്. ബോഫോഴ്സ് ഇടപാടിലെയും ഭോപ്പാല്‍ വാതക ദുരന്തത്തിലെയും കാരണക്കാരെ അമേരിക്കയിലേക്കു പ്രത്യേക വിമാനത്തില്‍ പറഞ്ഞയയ്ക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി ശ്രമിച്ചതെന്നും മോദി ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *