ശബരിമല: നാമജപത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘപരിവാര്‍, നിരോധനാജ്ഞ നീട്ടിയേക്കും

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. എന്നാല്‍ സന്നിധാനത്ത് നാമജപക്കാര്‍ തമ്ബടിച്ചിട്ടുള്ളതിനാല്‍ നിരോധനാജ്ഞ നീട്ടാനായിരിക്കും പൊലീസ് വീണ്ടും ആവശ്യപ്പെടുക. നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഒരുസംഘം തീര്‍ത്ഥാടകര്‍ അതീവസുരക്ഷാ മേഖലയില്‍ നാമജപം നടത്തുകയും നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയസംഭവവുമാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ തുടരുന്ന കാര്യത്തില്‍ വൈകിട്ടോടെ തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *