പികെ ശശിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡു ചെയ്തു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നടപടി.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബാലന്‍ ശശിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.തിരുവനന്തപുരം: പികെ ശശിയെ ആറു മാസത്തേക്ക് പാര്‍ട്ടി പ്രാഥമികഅംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *