സു​ക്മ​യി​ല്‍ സു​ര​ക്ഷാ​സേ​ന എ​ട്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ എ​ട്ടു മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ര​മൃ​ത്യു വ​രി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ല​ങ്കാ​ന അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള കി​സ്താ​രം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

വ​ന​ത്തി​നു​ള്ളി​ല്‍​നി​ന്ന് എ​ട്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഡി​സ്ട്രി​ക്റ്റ് റി​സേ​ര്‍​വ് ഗാ​ര്‍​ഡി​ലെ (ഡി​ആ​ര്‍​ജി) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കഴിഞ്ഞമാസം 27ന് ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് വ്യാപകമായ പോസ്റ്റര്‍ പ്രചരണവും മാവോയിസ്റ്റുകള്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *