തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുന്നു: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഒരു ഉറുമ്ബിനെ പോലും നോവിക്കാത്ത തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുകയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള.

ദൈവ വിശ്വാസിയായ താന്‍ എല്ലാം ദൈവത്തിലാണ് അര്‍പ്പിക്കുന്നതെന്നും അക്രമത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും തങ്ങളുടെ ആയുധം ശരണം വിളിയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് പൗരന്മാര്‍ക്ക് നീതി നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നത്. കെ സുരേന്ദ്രനെ കുറേ ദിവസം തടവിലിട്ടാലും അതിനെയെല്ലാം അതിജീവിച്ച്‌ ഈ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും. ഒരു ബന്ധവും ഇല്ലാത്ത കേസിലാണ് അദ്ദേഹത്തെ ഇങ്ങനെ വേട്ടയാടുന്നത്, ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *