പ്രസംഗങ്ങളില്‍ സ്വയം നിയന്ത്രണം പാലിക്കണം: മോദിക്ക് ഉപദേശവുമായി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: പൊതുവേദികളില്‍ പ്രസംഗിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിയന്ത്രിക്കണമെന്ന ഉപദേശവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ‘ഫേബിള്‍സ് ഒഫ് ഫ്രാക്ചേഡ് ടൈംസ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന എല്ലാ സംവാദങ്ങളും നിലവാരമില്ലാത്തതാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി തന്റെ പ്രസംഗങ്ങളില്‍ വേണ്ടത്ര നിയന്ത്രണം പാലിക്കണം മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അല്ലാത്ത സംസ്ഥാനങ്ങളിലും പ്രസംഗിക്കുമ്ബോള്‍ ഉപയോഗിക്കുന്ന ഭാഷയില്‍ നിയന്ത്രണം പാലിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഒരിക്കലും ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് വേര്‍തിരിവ് കാട്ടിയിട്ടില്ല. മോദി ഇന്ത്യക്കാരുടെ മുഴുവന്‍ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വ ബോധവും ഔചിത്യവും അദ്ദേഹം പ്രകടമാക്കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *