ഉത്തരവ് നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പ്; പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിമര്‍ശനം.

സര്‍ക്കാറിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്നുവെന്നും എന്നാല്‍ പിറവത്ത് എന്തുകൊണ്ടാണ് ഇരുന്നൂറ് പേര്‍ക്ക് സംരക്ഷണം നല്‍കാത്തതെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *