കൊച്ചി: മൂന്ന് ബോഡോ തീവ്രവാദികളെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. പെരുമ്ബാവൂര്‍ പൊലീസാണ് മണ്ണൂരില്‍ വച്ച് ആസാം സ്വദേശികളെ പിടി കൂടിയത്. മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറി വളഞ്ഞായിരുന്നു പൊലീസ് നടപടി.
ആസാം സ്വദേശികളായ ഇവര്‍ കൊച്ചിയിലെത്തി ഒളിച്ച് താമസിക്കുകയായിരുന്നു. ആസാമിലെ നിരവധി കൊലപാതക കേസുകളില്‍ ഇവര്‍ പ്രതികളാണ്. ആസാം പൊലീസിന്റെ നിര്‍ദേശം സ്വീകരിച്ചാണ് കേരള പൊലീസ് അന്വേഷണം ആരംഭിച്ചത്.
കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെന്ന രീതിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതികളെ ആസാം പൊലീസിന് കൈമാറും.
