ശബരിമലയുടെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക്; എന്ത് നടപടി എടുക്കാനും അധികാരം

കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിക്ക്. ഇത് വ്യക്തമാകുന്ന ഹൈക്കോടതി ഉത്തരവ് പുറത്തുവന്നു.ശബരിമലയിലെ മുഴുവന്‍ വകുപ്പുകളിലും ഈ സമിതിക്ക് ഇടപെടാനാകും.

ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമതിയില്‍ നിക്ഷിപ്തമാകുന്ന സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് എന്ത് നടപടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സമിതിയുമായി സര്‍ക്കാരും വകുപ്പുകളും സഹകരിക്കണം. ശബരിമല സ്പെഷല്‍ കമ്മീഷണര്‍ സമിതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വേണമെങ്കില്‍ സമതിക്ക് ദേവസ്വം ബോര്‍ഡിനെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജസ്റ്റിസ് പി.ആര്‍ രാമന്‍, എസ്. സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ മേല്‍നോട്ട സമതിയെയാണ് നേരത്തെ ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഈ സമിതിയുടെ ചുമതലകളും അധികാരവും വിശദമാക്കുന്ന ഹൈക്കോടതി ഉത്തരവാണ് ഇപ്പോള്‍

 

 

Leave a Reply

Your email address will not be published. Required fields are marked *