സീരിയല്‍ നടി റിയ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍!! ആദ്യം കണ്ടത് സഹോദരന്‍, സംഭവം ഇങ്ങനെ…

പ്രശസ്‌ത തമിഴ് സീരിയല്‍ നടി റിയ മിക്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാളസക്കരത്തെ വീട്ടിലാണ് നടിയെ സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയയുടെ കാരണം ഇനിയും വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇതിനൊരു വ്യക്തത ലഭിക്കും. ‌‌

കഴിഞ്ഞ നാലു മാസമായി സഹോദരനോടൊപ്പമാണ് നടി വളസക്കരത്ത് ശ്രീദേവി അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച്‌ സഹോദരന്‍ പറയുന്നത് ഇങ്ങനെ: ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് അതീവ ദുഃഖിതയായിട്ടാണ് റിയ ചൊവ്വാഴ്ച വീട്ടില്‍ മടങ്ങി എത്തിയത്. എന്തോ ഒരു സങ്കടം നടിയെ അലട്ടിയിരുന്നു.

തൊട്ടടുത്ത ദിവസം രാവിലെ (ബുധനാഴ്ച ) റിയയുടെ ആണ്‍ സുഹൃത്ത് ദിനേഷ് ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടിയുടെ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തുകയായിരുന്നു. മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് സീലിങ്ങില്‍ തൂങ്ങിയ നില്‍ക്കുന്ന നിലയില്‍ താരത്തിനെ കണ്ടത്. റിയയുടെ ആത്മഹത്യയെ കുറിച്ചുള്ള പോലീസ് അന്വേഷണം നടന്നു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *