ശശികലയെ അറസ്റ്റുചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ ക്യാഷ് അവാര്‍ഡ്

ശബരിമല യുവതീപ്രവേശന ഉത്തരവിനെതിരെ രംഗത്തെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ സമ്മാനം.

പത്ത് പൊലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. ഇവര്‍ സ്തുത്യര്‍ഹമായ സേവനമാണ് ശബരിമലയില്‍ കാഴ്ചവച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സിഐമാരായ കെഎ എലിസബത്ത്, രാധാമണി, എസ് ഐ മാരായ വി അനില്‍ കുമാരി, സിടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെഎസ് അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല ദര്‍ശനത്തിനുപോയ ശശികലയെ മരക്കൂട്ടത്ത് വെച്ച്‌ രാത്രി തടയുകയും പിറ്റേന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

പമ്ബ: ശബരിമലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ സമ്മാനം. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സിഐമാരായ കെ.എ.എലിസബത്ത്, രാധാമണി, എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്.അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ്

Leave a Reply

Your email address will not be published. Required fields are marked *