ശബരിമല കയറാന്‍ ശ്രമിച്ച യുവതികളെ തിരിച്ചിറക്കി

പത്തനംതിട്ട: ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവതികളെ സന്നിധാനത്തുണ്ടായിരുന്ന ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഉച്ചയോടെയാണ് ഇവരെ പന്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള പാതയില്‍ കണ്ടെത്തിയത്. കാഴ്ചയില്‍ ഇരുവര്‍ക്കും 50 വയസിന് താഴെ മാത്രമാണ് പ്രായം. ആന്ധ്രപ്രദേശ് സ്വദേശിനികളാണെന്നും സംശയിക്കുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല.

പോലീസിന്‍റെ സമ്മതത്തോടെയാണ് ഇരുവരും ശബരിമലയിലേക്ക് പോയതെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ പോലീസിന്‍റെ അടുത്തെത്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കാന്‍ പോലീസ് തയാറായില്ല. യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരം പിന്നീട് മലചവിട്ടുകയായിരുന്നു. യുവതികള്‍ മലകയറുന്നത് കണ്ടതോടെ സന്നിധാനത്തേക്കുള്ള വഴിയിലുണ്ടായിരുന്ന തീര്‍ഥാടകരില്‍ ചിലര്‍ ഇവരെ തടഞ്ഞു. പിന്നീട് യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു വനിതാ പോലീസുകാരിയും മറ്റ് പോലീസുകാരും ചേര്‍ന്ന് ഇവരെ പന്പാ സ്റ്റേഷനിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *