ഇസ്രത് ജഹാന്‍ കേസ്; ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കുന്നതിന് ബെഹ്‌റ ശ്രമിച്ചെന്നാണ് മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണം. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ മോദിയെയും അമിത്ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കിയെന്നും ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *