കേരളം ഭ്രാന്താലയമല്ല, ഓര്‍മ്മപ്പെടുത്തല്‍; ഡിവൈഎഫ്‌ഐ ക്യാമ്ബയിന്‍ 6 മുതല്‍

തിരുവനന്തപുരം: കേരളം ഭ്രാന്താലയമല്ല, ഓര്‍മ്മപ്പെടുത്തല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിറ്റ് മേഖലാ തലത്തില്‍ ഡിസംബര്‍ 6 മുതല്‍ ജനുവരി 20 വരെ മുപ്പതിനായിരം കേന്ദ്രങ്ങളില്‍ വിപുലമായ ക്യാമ്ബയിന്‍ സംഘടിപ്പിക്കും.

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രസ്മരണകള്‍ ഉള്ള സ്ഥലങ്ങളില്‍ ജനുവരി 30ന് യുവജന റാലിയും, പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി എഎ റഹിമും, പ്രസിഡന്റ് എസ് സതീഷും തിരുവനന്തപുരത്ത് അറിയിച്ചു.

മുഖ്യമന്ത്രി വിളിച്ച സാമൂഹ്യസംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാത്ത സംഘടനകള്‍ അത് പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *