മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വിജയം. മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് എസ്എഫ്ഐ വിജയിക്കുന്നത്.
ചെയര്‍മാനായി ഷബീര്‍ എസും ജനറല്‍ സെക്രട്ടറിയായി അമല്‍ജിത്തും തെരഞ്ഞടുക്കപ്പെട്ടു. ഭാരവാഹികളായി അക്ഷയ് റോയ് (ജോയിന്റ് സെക്രട്ടറി), ഗോകുല്‍ പിഎസ്, ശില്പ (വൈസ് ചെയര്മാന്), വിഷ്ണു പ്രസാദ് (എക്സിക്യൂട്ടീവ് അംഗം) എന്നവരെയും തെരഞ്ഞടുത്തു.
