ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. റെയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു.
സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് തുക എന്നാണ് സൂചന.
അതേസമയം പ്രതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം.
