തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്കി. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കരുതെന്നും നിവേദനത്തില്‍ ബിജെപി ആവശ്യപ്പെടുന്നു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണു കേന്ദ്ര സംഘത്തിലുള്ളത്. ശബരിമല വിഷയം പഠിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാണു സംഘത്തെ നിയോഗിച്ചത്.
