തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി. സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ട് ഇതില്‍ എട്ട് കേസുകള്‍ 2016 ന് മുന്‍പെടുത്തതാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും ബാക്കി വിചാരണയിലുമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും
നിരോധനാജ്ഞ ലംഘിച്ചതിനുമുള്ള കേസുകളാണു പലതും.
നിയമസഭയില്‍ ഒ രാജഗോപാല്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇത് വിശദമാക്കിയത്.വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കേണ്ടി വരുന്നത്. അല്ലാതെ ആരും മനപ്പൂര്‍വ്വം കള്ളക്കേസുകളില്‍ കുരുക്കരകയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
