ബിജെപി കേന്ദ്ര സംഘം സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ പാര്‍ട്ടിയുടെ കേന്ദ്ര സംഘം ജയിലിലെത്തി കണ്ടു. ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡെ എംപി, പ്രഹളാത് ജോഷി എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ കാണിച്ചില്ലെന്ന് പ്രഹളാത് ജോഷി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരോടും നേതാക്ക·ാരോടും സര്‍ക്കാര്‍ കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടത് ഗുഢാലോചനയുടെ ഭാഗമാണെന്നും പ്രഹളാത് ജോഷി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *