ശ​ബ​രി​മ​ല: നി​ല​യ്ക്ക​ലി​ലെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ തൃ​പ്തി​യ​റി​യി​ച്ച്‌ നി​രീ​ക്ഷ​ക സ​മി​തി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ലി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ തൃ​പ്തി​യെ​ന്ന് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ശ​ബ​രി​മ​ല നി​രീ​ക്ഷ​ക​സ​മി​തി. ജ​സ്റ്റീ​സ് പി.​ആ​ര്‍ രാ​മ​ന്‍, ജ​സ്റ്റീ​സ് എ​സ്.​സി​രി​ജ​ഗ​ന്‍, ഡി​ജി​പി എ.​ഹേ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക സ​മി​തി​യാ​ണ് നി​ല​യ്ക്ക​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തി​യ​ത്.

ഉ​ച്ച​യോ​ടെ എ​ത്തി​യ സ​മി​തി നി​ല​യ്ക്ക​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. പു​തു​താ​യി നി​ര്‍​മ്മി​ച്ച വി​രി വ​യ്ക്കാ​നു​ള്ള ഷെ​ഡ്, നി​ല​യ്ക്ക​ലെ കു​ടി​വെ​ള്ള പ്ലാ​ന്‍റ്, യു​വി​ആ​ര്‍​ഒ പ്ലാ​ന്‍റ്, കി​യോ​സ്കു​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ്, ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ​സ്ഥ​ലം, പോ​ലീ​സ് ബ​ങ്ക​ര്‍, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍​ശി​ച്ചു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി. സ​ന്നി​ധാ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​മി​തി ചൊ​വ്വാ​ഴ്ച വി​ല​യി​രു​ത്തും.

Leave a Reply

Your email address will not be published. Required fields are marked *