ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചു ; ഗാസ മുനമ്ബില്‍ ആറ് പേര്‍ക്ക് വധശിക്ഷ

ഗാസ സിറ്റി: ഗാസ മുനമ്ബില്‍ ആറ് പേര്‍ക്ക് വധശിക്ഷ. ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിനാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്ബിലെ പട്ടാളക്കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ 14 പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

തെക്കന്‍ ഗാസാ മുനമ്ബില്‍ മൂന്നാഴ്ച മുമ്ബ് ഇസ്രയേല്‍ പ്രത്യേകസേന നടത്തിയ ആക്രമണത്തില്‍ എട്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കു നേരിട്ടു സംഭവവുമായി ബന്ധമുണ്ടോയെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *