തിരുവനന്തപുരം: കെ.ടി ജലീലിന് ബന്ധു നിയമന വിവാദത്തില്‍ പിന്തുണ നല്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് . മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചത് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയായിരുന്നു .യുഡിഎഫിന്റെ കാലത്തും ഇതുപോലെ സമാനമായ നിയമനം നടന്നിട്ടുണ്ട് എന്നും യുഡിഎഫിന്റെ കാലത്തെ രീതികളല്ല നിലവില്‍ എന്നും മ്യുഖ്യമന്ത്രി പറഞ്ഞു .
അദീബിന് നിയമനം സര്‍ക്കാറിന് ബാധ്യതയില്ലാത്ത നിയമനാമാണ് എന്നുംമുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി .സത്യപ്രതിജ്ഞാ ലംഘനം ഇക്കാര്യത്തില്‍ നടന്നിട്ടില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു .
