തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി. പുതിയ തീരുമാനം അനുസരിച്ച് ഓട്ടോയുടെ മിനിമം നിരക്ക് 20ല്‍ നിന്ന് 25 രൂപയാകും. ടാക്സി നിരക്ക് 150ല്‍ നിന്ന് 175 ആകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ദ്ധന അംഗീകരിച്ചത്.
മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 30 രൂപയായും ടാക്സിനിരക്ക് 150ല്‍ നിന്ന് ഇരുനൂറായും ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ.
