കേരളത്തില്‍ കോംഗോ പനിയില്ല,​ മലപ്പുറം സ്വദേശിയുടെ രക്തപരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് പരിശോധനാ ഫലം. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്ബ് കോംഗോ പനി ബാധിച്ച കാര്യം അധിക‌ൃതര്‍ അറിയുന്നത്.

തുര്‍ടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കോംഗോ പനിയാണോ എന്ന സംശയത്തിന്റെ ഭാഗമായാണ് രക്ത സാമ്ബില്‍ മണിപ്പാലിലേക്ക് അയച്ചത്. പരിശോധന ഫലം നെഗറ്റീവാണെന്ന് പുറത്ത് വന്നതോടെ മലപ്പുറം സ്വദേശിയെ ഡിസ്റ്റാര്‍ജ് ചെയ്യാന്‍ ആശുപത്രി അധിക‌ൃതര്‍ തീരുമാനിച്ചു.

ഇതോടെ കേരളത്തില്‍ ആര്‍ക്കും ഇതുവരെ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. നെയ്റോ വെെറസാണ് രോഗം പരത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *