ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തതിന് ഇന്ന് 26 വയസ്. ഇത് പ്രമാണിച്ച് അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നീ വലതുപക്ഷ തീവ്രസംഘടനകള്‍ ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലിം സംഘടനകള്‍ കരിദിനവും പ്രഖ്യാപിച്ചു.
അയോധ്യയില്‍ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി അടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ ശക്തമാക്കി. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. അന്നേദിവസം രാവിലെ ബിജെപി നേതാവ് എല്‍.കെ.അഡ്വാനിയുടെ നേതൃത്വത്തിലുള്ള സംഘവും പതിനായിരക്കണക്കിനു വരുന്ന കര്‍സേവകരും ചേര്‍ന്ന് മസ്ജിദ് തല്ലിത്തകര്‍ക്കുകയായിരുന്നു.
