ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശനത്തിനെത്തുന്നു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വത്തിക്കാനെ ഉദ്ധരിച്ച്‌ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപമേധാവിയും യുഎഇയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ എത്തുന്നത്.

മാര്‍പാപ്പയുടെ വരവിനെ യുഎഇ ഭരണാധികാരിയും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്‍റെ സന്ദര്‍ശനം യുഎഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് യുഎഇ ഭരണാധികാരി പ്രതീക്ഷ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *