കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെയും വി.എസ്.അച്യുതാനന്ദനെയും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്.

വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും സ്ഥലമേറ്റെടുപ്പ് നടത്തിയത് വിഎസ് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണ്. പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *