കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ് വൈകിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: 2001 മുതല്‍ 2006 വരെ യുഡിഎഫ് കണ്ണൂര്‍ വിമാനത്താവള പദ്ധതി നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പദ്ധതി പുനരുജ്ജീവിപ്പിച്ചത് വി എസ് അച്യുതാനന്ദന്റെ കാലത്താണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ഉദ്ഘാടനം പ്രഹസനമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് അനുകൂല നിലപാട് സ്വീകരിക്കണം. സാധ്യതാ പഠനം പൂര്‍ത്തിയായിട്ടുണ്ട്. അനുമതിയ്ക്കായി ഉടന്‍ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം സ്വകാര്യവല്‍ക്കരിക്കരുത് എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിഷേധങ്ങളെ അതിജീവിക്കിമ്ബോഴേ വിജയം ഉണ്ടാകൂ എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *